Saturday, May 28, 2005

തുടക്കം!!

ഇതു ഒരു തുടക്കം. നാടിനെ പറ്റി.

വെള്ളാരംകുന്നുകളുടെ ചെരുവില്‍,
പഞ്ചാര മണലിന്‍ കരയില്‍
പള്ളിയുറങ്ങിയിരുന്ന ഒരു ഗ്രാമം
പള്ളിപ്പുറമെന്നൊരു ഗ്രാമം.

ഇപ്പോള്‍ ആ പഞ്ചാര മണല്‍ക്കുന്നുകളും മറ്റും ഒന്നുമില്ല അവിടെ. എല്ലാം ഗ്ളാസ്സ്‌ ഫാക്റ്ററിക്കാര്‍ കോരിക്കൊണ്ടുപോയി.
കുന്നുകളെ കുഴികളാക്കുന്നവര്‍ കുഴിയിലേക്കു കാലു നീട്ടുന്നു.

19 Comments:

At May 29, 2005 6:41 AM, Blogger SunilKumar Elamkulam Muthukurussi said...

പട്ടാമ്പി, പള്ളിപ്പുറം? ഭാരതപ്പുഴ!!!

 
At May 29, 2005 7:30 AM, Blogger സു | Su said...

സ്വാഗതം ഈ ലോകത്തേക്ക്.

സു.

 
At May 29, 2005 8:35 AM, Blogger aneel kumar said...

സു സ്വാഗതം.

 
At May 29, 2005 10:07 PM, Blogger gee vee said...

സൂ,

കാട്ടില്‍ വള്ളികള്‍ പലത്‌
നാട്ടില്‍ പള്ളികള്‍ പലത്‌
കൂട്ടീല്‍ പുള്ളികള്‍ പലത്‌ - കേരള
നാട്ടീല്‍ പള്ളിപ്പുറവും പലത്‌


ഇതു തെക്കൊരു പള്ളിപ്പുറം, ആലപ്പുഴയില്‍

 
At May 30, 2005 1:10 AM, Blogger SunilKumar Elamkulam Muthukurussi said...

Wow!!! that is great!! "nimisha kavi"

 
At May 31, 2005 2:56 AM, Blogger Kalesh Kumar said...

ജീ വീ, തുടക്കം നന്നായി.... തുടര്‍ന്നും കുഞ്ഞുണ്ണിമാഷ്‌ സ്റ്റൈലില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.... ഭാവുകങ്ങള്‍..

 
At May 31, 2005 3:04 AM, Blogger gee vee said...

കലേഷ്‌,
നന്ദി, വീണ്ടും വരിക

 
At May 31, 2005 11:49 PM, Blogger സു | Su said...

ജീവി എന്താ ഒന്നും എഴുതാതെ ഇരിക്കുന്നത്?

 
At June 04, 2005 4:46 AM, Blogger Kalesh Kumar said...

ജി വി ജീ, വീണ്ടും വന്നു.

പുതിയതൊന്നുമില്ലല്ലോ?!

തിരക്കാണോ?

 
At June 04, 2005 5:26 AM, Blogger gee vee said...

കലേഷ്ജീ,

സ്വല്‍പം തിരക്കിലാ. താങ്കളുടെ പ്രത്യേകം തയ്യാറാക്കിയ ചിക്കന്‍ കൊളായ രുചിച്ചിരുന്നു.
ജീവി

 
At June 07, 2005 8:26 AM, Blogger SunilKumar Elamkulam Muthukurussi said...

ജീ വീ ജീവിച്ചിരിപ്പുണ്ടോ? ഇടയ്ക്ക്‌ അവിടേയും ഇവിടേയും കാണമെന്നല്ലാതെ സ്വന്തം ജീവിതം കാണുന്നില്ല്യലൊ! സുഖം തന്ന്യല്ലേ? തങ്കളുടെ കമന്റുകള്‍ വായിക്കാന്‍ ഇഷ്ടാണ്‌. ആദ്യായീട്ടാണ്‌ കമന്റടീലും കവിത കാണണത്‌.
-സു-

 
At June 13, 2005 12:03 AM, Blogger SunilKumar Elamkulam Muthukurussi said...

കരകള്‍ കവിയുമാറു വെള്ളമേന്തും കുളത്തി
ന്നൊരുവഴി പരിരക്ഷയ്ക്കോവു വെപ്പുതല്ലോ
തെരുതെരെയഴല്‍ തിങ്ങും മാനസത്തിന്നുറക്കെ
കരയുകിലതുതന്നെ തെല്ലൊരാശ്വാസഹേതു

ജീവീ ഇങ്ങനെ കരയുന്നത്‌ കേള്‍ക്കാന്‍ രസമുള്ളതിനാല്‍ ആരും ആശ്വസിപ്പ്യ്ക്കാന്‍ വരില്ല്യാ ട്ടൊ!
-സു-

 
At September 14, 2005 11:25 PM, Blogger കെവിൻ & സിജി said...

ഓർമ്മകളയവിറക്കി അയവിറക്കി ഞങ്ങളെയൊക്കെ മറന്നു പോയോ?

ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
കെവിനും സിജിയും

 
At November 13, 2005 11:25 PM, Blogger വര്‍ണ്ണമേഘങ്ങള്‍ said...

സ്വാഗതം..!
ശൈലി രസികം, ലളിതം..
ഭേഷായിരിക്ക്ണു...!!

 
At April 11, 2006 9:49 PM, Blogger Visala Manaskan said...

സ്വാഗതം പ്രിയ സുഹൃത്തെ...
എത്താന്‍ വൈകിപ്പോയി.

 
At November 19, 2006 1:37 AM, Blogger സജീവ് കടവനാട് said...

its well

 
At December 16, 2006 6:30 PM, Blogger Sasi Kumar said...

interesting

 
At April 02, 2009 1:05 AM, Blogger വായന said...

തുടങ്ങട്ടങ്ങനെ ...യങ്ങനെ... ഒരു voting...നടക്കുന്നുണ്ട്‌... സന്ദര്‍ശിക്കൂ..

 
At January 04, 2010 6:25 AM, Blogger kevin hill said...

fantastic post!!

Dissertation Writing | Buy Research Paper | book report

 

Post a Comment

<< Home